ഏകാന്തതയും പട്ടുനൂൽപ്പുഴുവും !

അസ്തിത്വപരമായ ഏകാന്തതയും, നിശബ്ദദയും, വിഷാദവും, ഇരുട്ടും നിറഞ്ഞ് നിൽക്കുന്ന സ്വന്തം ഹൃദയത്തിൻറെ  ഇടവഴികളിലൂടെ ഒച്ചയില്ലാതെ, ആരാലും കാണപ്പെടാതെ നടക്കുകയും, ഉള്ളിലെ രഹസ്യ ലോകത്ത് ജീവിക്കുകായും ചെയ്യുന്ന കുറെ പേർ.   
പുറംലോകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ആന്തരിക യാത്രയിലാണ് 13കാരൻ  സാംസ. ആനി, വിജയൻ, ഇലു, ദാമു, സ്റ്റീഫൻ, മാർക്ക് സർ  തുടങ്ങിയവർ, കഥയിൽ വൈകാരിക ആഴവും വിഷാദത്തിന്റെ സ്പർശവും നിതാന്ത  ദുഃഖത്തിന്റെ അടരുകളും ചേർത്തു കൊണ്ട് കൂടെയുണ്ട് . പറക്കാനായാലും പ്യൂപ്പ കളയാത്തവരും,  മരണപ്പെട്ടവരും ഉണ്ട് .

നാം ഓരോരുത്തരും പുറത്തുള്ളവർ കാണുന്ന പോലെ അല്ല, നമുക്ക് തന്നെ അപരിചിതമായ മറ്റു പല നിഗൂഢ  ലോകങ്ങൾ, ജീവിതങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്! അതിനുള്ള അന്വേഷണത്തിനായി പ്രേരിപ്പിക്കുന്നു ഹരീഷിന്റെ പട്ടുനൂൽപ്പുഴു!

 


Comments

Popular posts from this blog

Kudremukha National Park

Agastyarkoodam trek tales...